Breaking News

രാജ്യത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകും?? ലോക്ക് ഡൗൺ ഇളവുകളിൽ കേന്ദ്രം മാറ്റം വരുത്തണം?? ഇളവുകൾ നൽകിയതിന് ശേഷം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു…

രാജ്യത്തെ കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ലോക്ക്

ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നു. ലോക്ക് ഡൗണ്‍ ഇളവുകളില്‍ കര്‍ശനമായ മാര്‍ഗരേഖകള്‍ വേണമെന്ന് ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗണ്‍ ഇളവുകള്‍

കഠിനംകുളം കൂട്ടബലാൽസംഗം; ആക്രമണം ആസൂത്രിതമെന്നതിന് കൂടുതൽ തെളിവുകൾ : യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം : ബാക്കിയുള്ളവർ പുറത്തു നിന്ന് : നടന്നത്…

സംബന്ധിച്ച വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ് ഇപ്പോള്‍. രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണവും മരണസംഖ്യയും ദിനംപ്രതി ഉയരുകയാണ്. കൂടാതെ, ഇന്ത്യയില്‍ കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകാനിരിക്കുന്നതേയുള്ളൂ എന്ന് എയിംസ് (ആള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ‌്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) മുന്നറിയിപ്പ് നല്‍കുന്നു.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രോഗനിരക്ക് ഇനിയും അടയാളപ്പെടുത്തിയിട്ടില്ലെന്നും രോഗവ്യാപനതോത് വര്‍ധിക്കാന്‍ പോകുന്നതേയുള്ളൂ എന്നും എയിംസ് ഡയറക്‌ടര്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ ഇളവുകള്‍ വരുത്തിയതിന് ശേഷം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനനവാണ് രേഖപ്പെടുത്തിയത്.

പല സ്ഥലങ്ങളിലും ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുന്നില്ലെന്നതാണ് വര്‍ധനവിനുള്ള കാരണമായി കണക്കാക്കുന്നത്. ഇതിനിടെയാണ് ചില സംസ്ഥാനങ്ങള്‍ ഇളവുകളില്‍ പുതിയ മാര്‍ഗരേഖ വേണമെന്ന ആവശ്യം ഉന്നയിച്ചത്.

ഈ സാഹചര്യത്തിലാണ് ഇളവുകളില്‍ മാറ്റം കൊണ്ടുവരുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്. അതേസമയം ഇതുസംബന്ധിച്ച്‌ ഒരു അന്തിമ തീരുമാനം ഇനിയും ഉണ്ടായിട്ടില്ല. കേന്ദ്ര മന്ത്രിസഭാ ഉപസമിതി ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

കൊറോണ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന സ്പെയിന്‍(2.41 ലക്ഷം രോഗികള്‍) ആറാമതായി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …