കഴിഞ്ഞ രണ്ട് മാസങ്ങളായി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയിലേക്ക് ആഗോള ഭീമൻമാരുടെ നിക്ഷേപ പെരുമഴയാണ്. ഏറ്റവും ഒടുവിലായി ജിയോയിലേക്ക് നിക്ഷേപം നടത്തിയിരിക്കുന്നത്.
അബുദാബി സർക്കാരിനുവേണ്ടി ഫണ്ട് നിക്ഷേപിക്കുകയും ആഗോള നിക്ഷേപ പോർട്ട്‌ഫോളിയോ കൈകാര്യം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് എ.ഡി.െഎ.എ. സിൽവർ ലേക്കിെൻറ രണ്ടാം നിക്ഷേപത്തിന് പിന്നാലെയാണ് റിലയൻസ് ജിയോയുടെ 1.16 ശതമാനം
ഓഹരികളിൽ അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി നിക്ഷേപം നടത്തിയിരിക്കുന്നത്. 5,683.50 കോടി രൂപയുടെ നിക്ഷേപമാണ് എ.ഡി.െഎ.എയുടേത്. അബുദാബി അടിസ്ഥാനമാക്കിയുള്ള മറ്റൊരു സോവറീൻ ഇൻവസ്റ്റ്മെൻറ് കമ്പനിയായ മുബാദല ദിവസങ്ങൾക്ക് മുമ്പ് ജിയോയിൽ നിക്ഷേപമിറക്കിയിരുന്നു.
9.093.60 കോടിയാണ് മുബാദല നിക്ഷേപിച്ചത് (1.85 ശതമാനം ഒാഹരി). പുതിയ നിക്ഷേപത്തിലൂടെ ജിയോ ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിച്ച തുക 97,885.65 കോടി രൂപയായി ഉയർന്നു.
NEWS 22 TRUTH . EQUALITY . FRATERNITY