Breaking News

വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച്‌ ഹോണ്ട..!

ഇന്ത്യയില്‍ വാഹനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച്‌ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട. ജനപ്രിയ സെഡാന്‍ മോഡലുകളായ അമെയ്‍സിനും സിറ്റിയ്ക്കുമാണ്

ജൂണ്‍ മാസം കമ്ബനി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  ഭാരത് സ്റ്റേജ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന അമെയ്സിനു 32,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ആണ് ലഭിക്കുക. ഈ ഓഫര്‍ E, S, V, VX എന്നീ എല്ലാ വേരിയന്റിനും ബാധകമായിരിക്കും.

എക്സ്ചേഞ്ച് ഓഫര്‍ ആയി Rs 20,000 രൂപയും 20,000 രൂപയുടെ രണ്ട് വര്‍ഷ എക്‌സ്‌റ്റന്‍ഡഡ്‌ വാറന്റിയുമാണ് മറ്റൊരു ഓഫര്‍. എക്സ്ചേഞ്ച് ചെയ്യാന്‍ കാര്‍ ഇല്ലാത്ത പക്ഷം മൂന്ന് വര്‍ഷത്തെ ഹോണ്ട കെയര്‍ മൈന്റെനന്‍സ് പ്രോഗ്രാം പകുതി വിലയ്ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

അമെയ്‌സിന്‍്റെ പെട്രോള്‍ മോഡലുകള്‍ക്ക് 6.10 ലക്ഷം മുതല്‍ 8.75 ലക്ഷം രൂപ വരെയും, ഡീസല്‍ മോഡലുകള്‍ക്ക് . 7.56 ലക്ഷം മുതല്‍ 9.95 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില. സിറ്റിക്ക് 25,000 രൂപ ഡിസ്‌കൗണ്ടും 20,000 എക്‌സ്ചേഞ്ച് ബോണസും

അടക്കം 45,000 രൂപയുടെ ആനുകൂല്യങ്ങള്‍ ആണ് ലഭ്യമാക്കിയിട്ടുള്ളത്. അടിസ്ഥാന വേരിയന്റുകളായ SV MT, V MT, V CVT എന്നിവയില്‍ ഈ ഓഫറുകള്‍ ലഭിക്കും. VX MT വേരിയന്റിന് 37,000 രൂപ

ഡിസ്‌കൗണ്ടും 35,000 എക്‌സ്ചേഞ്ച് ബോണസും അടക്കം 72,000 രൂപയുടെ ആനുകൂല്യങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ZX MT, VX CVT, ZX CVT എന്നീ വേരിയന്റുകള്‍ക്കാണ് ഏറ്റവുമധികം ആനുകൂല്യങ്ങള്‍

പ്രഖ്യാപിച്ചിട്ടുള്ളത്. 50,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപയുടെ എക്‌സ്ചേഞ്ച് ഓഫറും അടക്കം ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുക.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …