Breaking News

സംസ്ഥാനത്ത് കോവിഡ് രോഗികൾ വർധിച്ചതിനു പിന്നിൽ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി..!

കേരളത്തില്‍ കോവിഡ് രോഗികള്‍ വര്‍ധിച്ചതിനു പിന്നില്‍ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ്

വരുത്തിയപ്പോള്‍ മാത്രമാണ് സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേയ് എട്ടിനുശേഷമുള്ള കണക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്.

മേയ് എട്ടിന് 16 പുതിയ രോഗികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്ന് വരെ 503 രോഗികളെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,697 ആയി ഉയര്‍ന്നിരിക്കുകയാണ്.

വിദേശ രാജ്യങ്ങളില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും സ്വീകരിക്കുക തന്നെയാണ് ചെയ്യുന്നത്. ഇതില്‍ യാതൊരുവിധ മാറ്റവുമുണ്ടാകില്ല.

സംസ്ഥാനത്ത് സമ്ബര്‍ക്കത്തിലൂടെ രോഗം പടരുന്നത് തടയും. ഇക്കാര്യത്തില്‍ മുന്‍കരുതലില്ലെങ്കില്‍ രോഗവ്യാപനത്തോത് കൈവിട്ട് പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ ജാഗ്രതയുടെയും മുന്‍കരുതലിന്റെയും ഭാഗമായാണ് അവര്‍ പുറപ്പെടുന്നിടത്ത് കോവിഡ് പരിശോധന വേണമെന്ന് സര്‍ക്കാര്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …