Feb 12, 2026 6:19 AM
Breaking News

കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊറോണ; അങ്കമാലി കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു…

കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അങ്കമാലി കെഎസ്‌ആര്‍ടിസി ഡിപ്പോ താല്‍ക്കാലികമായി അടച്ചു. ഡിപ്പോയിലെ മങ്കട സ്വദേശിയായ കണ്ടക്ടര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.

അങ്കമാലി – ആലുവ റൂട്ടിലെ ഓര്‍ഡിനറി ബസിലെ കണ്ടക്ടറായി ഇദ്ദേഹം ജോലിക്കെത്തിയിരുന്നു. ഡ്യൂട്ടിക്ക് ശേഷം 26ന് ഇദ്ദേഹം നാട്ടിലേക്ക് പോയി. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവപരിശോധന

നടത്തിയപ്പോഴാണ് കോവിഡ് പോസറ്റീവാണെന്ന് ഫലം ലഭിച്ചത്. ഡിപ്പോയിലെ മറ്റ് ജീവനക്കാരുമായി ഇദ്ദേഹത്തിന് സമ്ബര്‍ക്കമുണ്ട്. ഡിപ്പോയിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട ബസ് ഡിപ്പോകളില്‍ ഒന്നാണ് അങ്കമാലിയിലേത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …