കേരളത്തില്‍ രണ്ടാം ദിനവും കോവിഡ് രോഗികളുടെ എണ്ണം 300 കടന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയരുന്നു. സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നുവോ എന്നാണു ഇനി അറിയാനുള്ളത്.
ഇന്ന് മാത്രം 339 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 133 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. കൂടാതെ ഉറവിടം അറിയാത്ത 7 കേസുകളുമുണ്ട്.
സംസ്ഥാനത്ത് നല്ല തോതില്‍ ആശങ്കപ്പെടേണ്ട ഘട്ടമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലെ വൻ നഗരങ്ങളിൽ പലതിലും സൂപ്പർ സ്പ്രെഡ് സ്ഥിതിവിശേഷം ഉണ്ടാകുന്നുണ്ട്. സംസ്ഥാനത്ത് പൂന്തുറയിലാണ് ആദ്യത്തെ സൂപ്പർ സ്പ്രെഡിങ് ഉണ്ടായത്. ലോകാരോഗ്യ
സംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കോവിഡിന്റെ കാര്യത്തിൽ വലിയ തോതില്‍ വർധിച്ചിരിക്കുന്നുവെന്നാണു റിപ്പോര്‍ട്ട്.