Breaking News

കേരളത്തിലെ സ്ഥിതി അപകടകരം; ഇന്ന് 416 പേർക്കുകൂടി കൊവിഡ്; 204 പേർക്ക് മാത്രം സമ്ബർക്കത്തിലൂടെ രോഗം…

സംസ്ഥാനത്തെ സ്ഥിതി അപകടകരമാകുന്നു. ഇന്ന് 416 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യമായാണു പ്രതിദിന നിരക്ക് 400 കടക്കുന്നത്.

112 പേര്‍ രോഗമുക്തരായി. പുറത്തുനിന്നു വന്നവരേക്കാള്‍ സമ്ബര്‍ക്കം വഴി രോഗം ബാധിച്ചവരുടെ എണ്ണമാണ് ഇന്ന് സംസ്ഥാനത്ത് വര്‍ധിച്ചത്. രോഗം ബാധിച്ചവരില്‍ 123 പേര്‍ വിദേശത്തുനിന്നു വന്നവരാണ്.

മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ 51 പേര്‍. സമ്ബര്‍ക്കം വഴി 204 പേര്‍ക്കാണ് ഇന്ന്‍ രോഗം ബാധിച്ചത്. 35 ഐടിബിപി ജീവനക്കാര്‍, 1 സിഐഎസ്‌എഫ്, 1 ബിഎസ്‌എഫ് ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …