Breaking News

കൊല്ലം ജില്ലയില്‍ 5 ദിവസത്തിനുള്ളില്‍ കോവിഡ് 49 പേര്‍ക്ക്; 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സമ്ബര്‍ക്കത്തിലൂടെ…

കൊല്ലം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ 33 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 20 പേര്‍ക്കും സമ്ബര്‍ക്കം മൂലമാണ് രോഗമുണ്ടായത്. 13 പേര്‍ വിദേശത്തുനിന്നുള്ളവരാണ്.

18 പേര്‍ നാട്ടുകാരും 2 പേര്‍ തമിഴ്‌നാട്ടുകാരായ മത്സ്യത്തൊഴിലാളികളുമാണ്. കരുനാഗപ്പള്ളി തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശി, ശാസ്താംകോട്ട മനക്കര സ്വദേശിനി, ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശിനി,

ശാസ്താംകോട്ട മനക്കര സ്വദേശിനി, പന്മന സ്വദേശി, പന്മന സ്വദേശിനി, വാളത്തുംഗല്‍ സ്വദേശിനികളായ രണ്ടുപേര്‍, വാളത്തുംഗലുകാരായ രണ്ടുപേര്‍, നാല് പടപ്പക്കരക്കാര്‍, ശൂരനാട് തൃക്കുന്നപ്പുഴ സ്വദേശി,

ശൂരനാട് തെക്കേമുറി സ്വദേശി എന്നിവരാണ് സമ്ബര്‍ക്കരോഗികള്‍. തമിഴ്‌നാട്ടുകാര്‍ ഇരുവരും സുനാമി കോളനിവാസികളാണ്. ശാസ്താംകോട്ടയിലും ചവറ, പോരുവഴി, കൊല്ലം കോര്‍പ്പറേഷനിലെ മുളങ്കാടകം ഡിവിഷന്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുകയാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …