സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശി നസീറിന്റെ പരിശോധനാഫലമാണ് പോസിറ്റീവായത്.
47 വയസായിരുന്നു നസീറിന്. ജൂലൈ ആദ്യം സൗദിയിൽ നിന്നാണ് ഇയാൾ നാട്ടിൽ എത്തിയത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെയാണ് ഇയാൾ മരിച്ചത്. സംസ്ഥാനത്ത് മരിച്ച ശേഷം കോവിഡ് സ്ഥിരീകരിക്കുന്നത് വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ജനങ്ങളിലും ആരോഗ്യ പ്രവർത്തകർക്കിടയിലും ആശങ്ക ഉളവാക്കുന്നുണ്ട്.
മരിച്ച് ഒന്നും രണ്ടും ദിവസങ്ങൾ കഴിഞ്ഞ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിക്കുമ്ബോൾ ചിലരുടെ സംസ്‌കാര ചടങ്ങുകൾ വരെ കഴിഞ്ഞിട്ടുണ്ടാകും.
കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ സംസ്‌കാരം നടത്തുന്നത് ചിലപ്പോൾ രോഗബാധ വീണ്ടും വ്യാപിക്കാൻ ഇടവരുത്തിയേക്കാൻ സാധ്യതയേറെയാണ്.
NEWS 22 TRUTH . EQUALITY . FRATERNITY