Breaking News

കോവിഡ് പ്രതിരോധം ശക്തമാക്കി ശാസ്താംകോട്ട ; 300 കിടക്കകളുള്ള പ്രാഥമിക ചികിത്സാ കേന്ദ്രം…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊല്ലം ശാസ്താംകോട്ടയില്‍ 300 കിടക്കകളുള്ള രണ്ടു പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ജൂലൈ 18 ന് തുറക്കും.

പ്രതിരോധ ചികിത്സാ സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് വേണ്ടി ശാസ്താംകോട്ട ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനമുണ്ടായത്.

ശാസ്താംകോട്ട എം സി എം എം ആശുപത്രിയുടെ എതിര്‍വശത്തുള്ള ലേഡീസ് ഹോസ്റ്റല്‍, മാര്‍ ബസേലിയോസ് കോളേജിനോട് ചേര്‍ന്നുള്ള മെന്‍സ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലായാണ് 300 കിടക്കകളുള്ള രണ്ട് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്. ലേഡീസ് ഹോസ്റ്റലില്‍ 200 ഉം മെന്‍സ് ഹോസ്റ്റലില്‍ 100 ബെഡ്ഡുകളുമുള്ള രണ്ടു പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാണ് ഒരുങ്ങുന്നത്. ജൂലൈ 18 ന് രണ്ട് ചികിത്സാ കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഡെപ്യൂട്ടി ഡി എം ഒ ഡോ ജയശങ്കര്‍ പറഞ്ഞു. കൂടാതെ എം സി എം എം ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കുമടക്കം താമസിക്കുവാനും പി പി ഇ കിറ്റുകള്‍ അടക്കമുള്ളവ സൂക്ഷിക്കുവാനും 28 മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ വാളകം മേഴ്‌സി ഹോസ്പിറ്റലില്‍ 100 രോഗികള്‍ക്കുള്ള പ്രാഥമിക ചികിത്സാ കേന്ദ്രമാണ് പ്രവര്‍ത്തിക്കുന്നത്. 58 രോഗികള്‍ അവിടെ ചികിത്സയിലുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …