അറസ്റ്റിലായ പ്രതിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര സിഐ ഉള്‍പ്പെടെ 12 ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.
ജൂലൈ 12 ന് തൃക്കണ്ണമംഗലില്‍ വീട് ആക്രമിച്ച കേസിലാണ് നാലംഗ സംഘത്തെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തുടര്‍ന്നാണ് പ്രതികളുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചത്. കൂട്ടുപ്രതികളായ മൂന്നുപേരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, കൊട്ടാരക്കര സ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും പരിസരം അണുവിമുക്തമാക്കുകയും ചെയ്തു.