സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ആദ്യമായി ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്.
ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എണ്ണം 15032 ആയി. സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ സംസ്ഥാനത്ത് വീണ്ടും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ അക്കാര്യത്തെപ്പറ്റി ഇപ്പോള്‍ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നും സ്ഥിതിഗതികള്‍ ഇത്തരത്തില്‍ തുടര്‍ന്നാല്‍ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് പുതുതായി 1038 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 785 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 57 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഇന്ന് രോഗം ബാധിച്ചവരില്‍ 87 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 109 പേരും ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY