സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് ഒറ്റയടിയ്ക്ക് വര്‍ധിച്ചത് 480 രൂപയാണ്. ഇതോടെ പവന് 37,880 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാന് 4,735 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടയില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1280 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ 120 രൂപയും ബുധനാഴ്ച്ച 520 രൂപയുമാണ് കൂടിയത്.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. ഒരു ട്രോയ് ഔണ്‍സിന് 1,885.62 ഡോളറാണ് വില. കഴിഞ്ഞ ജൂലൈ ആറിന് സ്വര്‍ണവില കുറഞ്ഞിരുന്നു. പവന് 35,800 രൂപയായിരുന്നു വില.
എന്നാല്‍ പിന്നീട് സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണുണ്ടായത്. രണ്ടായിരത്തിലേറെ രൂപയാണ് ഇക്കാലയളവില്‍ വര്‍ധിച്ചത്.