Breaking News

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങള്‍ ; ഇന്ന് മാത്രം മരിച്ചത് രണ്ടു പേര്‍..

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട്ടും കാസര്‍കോട്ടും രണ്ട് സ്ത്രീകളാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി, കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ എന്നിവരാണ് മരിച്ചത്.

രണ്ട് പേരും പ്രമേഹരോഗികളായിരുന്നു. ഇതോടൊപ്പം ഇന്നലെ കൊറോണ ബാധിച്ച്‌ മരിച്ച കോഴിക്കോട് സ്വദേശി റുഖിയാബിയുടെ മകള്‍ ഷാഹിദയും ഇന്ന് രാവിലെ മരിച്ചു.

അവര്‍ അര്‍ബുദരോഗിയായിരുന്നു. കൊറോണ പരിശോധനാഫലം ലഭിച്ച ശേഷമേ രോഗമുണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാനാകൂ. കാസര്‍കോട് ജില്ലയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം നാലായി.

പാലക്കാട്ട് ഇത് വരെ രണ്ട് പേരാണ് കൊറോണ ബാധിച്ച്‌ മരിച്ചത്. കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പടന്നക്കാട് നിന്ന് നബീസയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുവരുന്നത്.

ഇവര്‍ക്ക് പ്രമേഹരോഗവുമുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ന്യൂമോണിയ സ്ഥിരീകരിച്ചു. വെന്‍റിലേറ്ററിലായിരുന്ന ഇവരുടെ മരണം ഇന്ന് രാവിലെയോടെയാണ് സ്ഥിരീകരിച്ചത്. ഇവരുടെ രോഗത്തിന്‍റെ ഉറവിടം ഇത് വരെ വ്യക്തമായിട്ടില്ല.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …