സംസ്ഥാനത്ത് ഇന്ന് മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മഴ കനത്തിരിക്കുകയാണെന്നും, എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും നിര്‍ദേശമുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാവുമെന്നതിനാല്‍ ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഓഗസ്റ്റര്‍ ആറ് വരെ സംസ്ഥാനത്ത് കനത്ത മഴ ല ഭിക്കും. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യാറെടുപ്പുകള്‍ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ ശക്തമായി മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിനും സാധ്യതുള്ളതിനാല്‍ ജില്ലാ ഭരണകൂടങ്ങളും തദ്ദേശസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ മുന്നറിയിപ്പുണ്ട്.
അതീവ ശ്രദ്ധ വേണമെന്നാണ് നിര്‍ദേശം. കടലാക്രമണവും രൂക്ഷമായ സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20 വരെയെങ്കിലും അതീവ ജാഗ്രത പുലര്‍ത്തണം.
കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം അടക്കമുള്ള സ്ഥലങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു. ഈ മേഖലകളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് നിര്‍ദേശമുണ്ട്.