മുക്കത്ത് തലയില്‍ മുറിവേറ്റു പുഴുവരിച്ച് ചത്തപോത്തിന്‍റെ ഇറച്ചി കശാപ്പ് ചെയ്ത് വില്‍ക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കേസ്സെടുത്തു. സ്ഥല ഉടമക്കെതിരെ മുക്കം പൊലീസാണ് കേസെടുത്തത്.
പോത്ത് വളര്‍ത്തല്‍ ജോലിയുടെ ഭാഗമായി മൂന്ന് പോത്തുകളെ വാങ്ങിയെങ്കിലും ഒരു പോത്തിനെ അറുക്കുവാന്‍ വിറ്റു. ഇതില്‍പ്പെട്ട ഒരു പോത്തിന് തലക്ക് മുറിയേറ്റതിനാല്‍ അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെട്ടിയിട്ടതായിരുന്നു.
ശനിയാഴ്ച്ച പോത്ത് ചത്തിരുന്നു. ഇതിനിടക്ക് പുഴുവരിച്ച് നാറിയ പോത്തിന്‍റെ തൊലി പൊളിച്ച് ഇറച്ചിയാക്കുന്നതാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വാര്‍ഡ് കൗണ്‍സിലര്‍ പൊലീസില്‍
വിവരമറിയിച്ചതിനാലാണ് സംഭവസ്ഥലത്ത് എത്തി തടഞ്ഞത്. ജഢം കുഴിച്ചിടാമെന്ന് ഉടമ പറഞ്ഞങ്കിലും കേട്ടില്ല. ഒടുവില്‍ കാരശ്ശേരി പഞ്ചായത്ത് അധികൃതര്‍ എത്തി
ജെസിബിയുപയോഗിച്ച് ഞായറാഴ്ച്ച നാല് മണിയോടെ കുഴിച്ചിട്ടത്. സംഭവത്തില്‍ല്‍ മൃഗ വകുപ്പും ആരോഗ്യ വകുപ്പും ഇടപ്പെട്ട് അന്വേഷണമാരംഭിച്ചു
NEWS 22 TRUTH . EQUALITY . FRATERNITY