ഇറച്ചിവെട്ടുകാരന്റെ കത്തിമോഷ്ടിച്ച് ആൾക്കൂട്ടത്തിന് നേരെ 30കാരന്റെ അക്രമം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റിട്ടുണ്ട്. കുത്തേറ്റ ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച ബെംഗളുരുവിലായിരുന്നു നാട്ടുകാരെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഗണേഷ് എന്നയാളാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കോട്ടൺപേട്ട് മേഖലയിലെ ഇറച്ചിക്കടയിൽ ഇറച്ചി വാങ്ങാനെത്തിയ ഗണേഷ് അവിടെ നിന്ന് കത്തി മോഷ്ടിക്കുകയായിരുന്നു.
തുടർന്ന് കത്തിയുമായി ഓടിപ്പോയ ഇയാൾ ആറ് പേരെ ആക്രമിക്കുകയായിരുന്നു. ആളുകൾ അറിയച്ചതിനെ തുടർന്ന് എത്തിയ പോലീസ് ഗണേഷിനെ അറസ്റ്റ് ചെയ്യുകയും ആയുധം പിടിച്ചെടുക്കുകയും ചെയ്തു.
ഇയാൾക്കെതിരെ കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും പോലീസ് കേസെടുത്തു. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.