കഞ്ചിക്കോടിനു സമീപം പയറ്റുകാട് ആദിവാസി കോളനിയില്‍ മദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ചു. മദ്യപിച്ചതിനെ തുടര്‍ന്ന് കോളനിയിലെ രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവര്‍ ഇന്നലെയും ഇന്നുമായുമാണ് മരണപ്പെട്ടത്.
അതേസമയം, വ്യാജമദ്യം കഴിച്ചതാണ് മരണകാരണമെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടാണ് കോളനി നിവാസികള്‍ സംഘം ചേര്‍ന്ന് മദ്യപിച്ചത്. രാത്രിയോടെ ഇവരിലൊലാള്‍ കുഴഞ്ഞു വീഴുകയും ചര്‍ദ്ദിക്കുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു.
രണ്ടുപേരെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഘത്തോടൊപ്പം മദ്യപിച്ച സ്ത്രീകളുള്‍പ്പെടെയുള്ളവരെ അവശനിലയിലായതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാജ മദ്യമാണോ അതോ മദ്യത്തില്‍ സാനിറ്റൈസര്‍ കലര്‍ത്തിയതാണ് അപകട കാരണമെന്ന സംശയമുയര്‍ന്നിട്ടുണ്ട്. മൃതദേഹ പരിശോധനയ്ക്കു ശേഷം മാത്രമേ ഇക്കാര്യം കണ്ടെത്താനാവുകയുള്ളൂവെന്ന് പോലിസ് വ്യക്തമാക്കി.
NEWS 22 TRUTH . EQUALITY . FRATERNITY