Breaking News

വാട്‌സ്‌ആപ്പ് വഴി ഇനി പണം അയക്കാം; വാട്‌സാപ്പ് പേയ്ക്ക് നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി…

ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ, ആമസോണ്‍ പേ തുടങ്ങിയവയുടെ പട്ടികയിലേക്ക് ഇനി മുതൽ വാട്‌സാപ്പ് പേയും.

വാട്‌സാപ് പേയ്ക്ക് നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു.

ആര്‍ബിഐയുടെ അനുമതി കൂടി ലഭിച്ചാല്‍ മെസേജിങ് ആപ്പായ വാട്‌സാപ്പിലൂടെ നമുക്ക് പണം അടയ്ക്കാം.

യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫെയ്‌സ് അഥവാ യുപിഐയിലൂടെയാണ് വാട്‌സാപ് പേ പ്രവര്‍ത്തിക്കുക.

തുടക്കത്തില്‍ ഏകദേശം 2 കോടി ആള്‍ക്കാര്‍ക്കായിരിക്കും വാട്‌സാപ് പേ ഉപയോഗിക്കാന്‍ അനുമതി ലഭിക്കുക. ഘട്ടംഘട്ടമായി ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കളിലേക്കും എത്തിക്കും. വാട്‌സാപ്പിന്റെ പെയ്‌മെന്റ് സിസ്റ്റം 2018 ഫെബ്രുവരിയില്‍ തുടങ്ങിയിരുന്നു.

ഈ വര്‍ഷം ജൂണില്‍ വാട്‌സാപ് പേ നിലില്‍ വരുന്നതിന് എതിര്‍പ്പില്ലെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു. ഇന്ത്യയില്‍ 40 കോടിയിലേറെ ആള്‍ക്കാര്‍ ഉപയോഗിക്കുന്ന വാട്‌സാപ്പിന്

പുതിയ കരുത്തുകള്‍ നല്‍കി ചൈനയിലെ വിചാറ്റ് പോലൊരു ആപ്പ് ആക്കി അതിനെ മാറ്റാനുള്ള ശ്രമത്തിലാണ് ജിയോയും, വാട്‌സാപ്പിന്റെ ഉടമയായ ഫെയ്‌സ്ബുക്കുമെന്നും പറയപ്പെടുന്നുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …