ചൈനയിൽ കോവിഡിന് പിന്നാലെ മറ്റൊരു രോഗം കൂടി പടരുന്നു. കോവിഡിന് പിന്നാലെ സാംക്രമിക രോഗമായ ബ്രൂസെല്ലോസിസ് പടരുന്നതായാണ് റിപ്പോര്‍ട്ട്.
അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയില്‍ ആറായിരത്തിലേറെ പേര്‍ക്ക് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.
55,725 പേരില്‍ നടത്തിയ പരിശോധനയിലാണ് 6620 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച മൃഗങ്ങളുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നതിനാലാണ് മനുഷ്യര്‍ക്ക് ബ്രൂസെല്ലോസിസ് രോഗം പടരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.