Breaking News

കോഹ്‌ലിക്ക് പകരം നായകൻ ആവേണ്ടത് രഹാനെ അല്ല; മറ്റൊരു താരത്തെ നിർദേശിച്ച് ഇർഫാൻ പഠാൻ

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് മാത്രമേ കോഹ്‌ലി ഉണ്ടാവു എന്ന് വ്യക്തമായതോടെ രഹാനെ കോഹ്ലിക്ക് പകരം നായകനാവും എന്ന് വ്യക്തമായിരിക്കെ, മറ്റൊരു താരത്തിന് നായക സ്ഥാനം നല്‍കണമെന്ന് നിർ​ദേശവുമായി ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍.

കോഹ്ലിയുടെ അഭാവം ഇന്ത്യന്‍ ടീമിന് വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുക. ക്രിക്കറ്റിന് അപ്പുറം ജീവിതം ഉണ്ടെന്ന് നമ്മള്‍ അംഗീകരിക്കുകയും, കൂടുംബത്തിന് വലിയ പ്രാധാന്യം നല്‍കുകയും വേണം.

എന്നാല്‍ കോഹ്ലിയുടെ വിടവ് നികത്തുക പ്രയാസമാവും, പഠാന്‍ പറഞ്ഞു. രഹാനെയെ ഒരു വിധത്തിലും വിലകുറയ്ക്കുകയല്ല. എന്നാല്‍ രോഹിത്ത് ആണ് ക്യാപ്റ്റന്‍ ആവേണ്ടത്. കഴിവ് തെളിയിച്ച നായകനാണ് രോഹിത്.

വേണ്ട പരിചയ സമ്ബത്തും രോഹിത്തിനുണ്ട്. ഓപ്പണര്‍ എന്ന നിലയില്‍ രോഹിത്തിന്റെ റോളും പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഓസ്‌ട്രേലിയയില്‍ രോഹിത്തിനെ പോലൊരു താരത്തെയാണ് ആവശ്യം.

2004ല്‍ സെവാഗ് ചെയ്തത് പോലെ ഓപ്പണിങ്ങില്‍ രോഹിത്തിന് ചെയ്യാം. മൂന്നാം സ്ഥാനത്ത് പൂജാരയുടെ റോളും നിര്‍ണായകമാവും. എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തുന്ന ഘടകം റോള്‍ ആവും പൂജാരയുടേത്.

കോഹ്ലിയുടെ അഭാവത്തില്‍ രഹാനെ നാലാം സ്ഥാനത്ത് കളിക്കണം എന്നും പഠാന്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …