തദ്ദേശ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ പാർട്ടിയെ മുന്നിൽ നിന്ന് നയിക്കുമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്നുള്ളത് മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ശോഭ പാർട്ടിയുടെ മുതിർന്ന നേതാവാണ്. അവർ എങ്ങോട്ടും പോകില്ല പാർട്ടിയിൽ ഉറച്ച് നിൽക്കും. ബി.ജെ.പി ഒരു കുടുംബമാണ്. കെ. സുരേന്ദ്രൻ പറഞ്ഞു.
ഭാരവാഹിയാകാൻ യോഗ്യരായ നിരവധിപേർ പാർട്ടിയിലുണ്ട്. സംസ്ഥാനത്ത് ഇരു മുന്നണിയെയും വരുന്ന തെരഞ്ഞെടുപ്പുകളിൽ ജനം പ്രഹരിക്കും. സർക്കാർ വിരുദ്ധ വികാരം കണ്ട് യു.ഡി.എഫ് പനിക്കണ്ട.
രമേശ് ചെന്നിത്തലയേക്കാൾ ജനങ്ങൾക്ക് വിശ്വാസം ബി.ജെ.പിയെ ആണെന്നും സുരേന്ദ്രൻ പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY