ബൈക്കിലെത്തി മാല മോഷ്ടിച്ച് കടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട രണ്ട് യുവാക്കള്‍ പൊലീസ് പിടിയിലായി. ശാസ്താംകോട്ട സ്വദേശികളായ മുതുപിലാക്കാട് സ്വദേശി ആദിത്യന്‍ (19), കരിന്തോട്ടുവ സ്വദേശി രാഹുല്‍രാജ് (19)എന്നിവരാണ് പോലീസ് പിടിയിലായത്.
ബുധനാഴ്‌ച ദേശീയപാത ഇടപ്പള്ളിക്കോട്ട പോരൂക്കരയിലായിരുന്നു സംഭവം. നടന്നുപോകുകയായിരുന്ന ചവറ കുളങ്ങര ഭാഗം പുലത്തറയില്‍ യുവതിയുടെ മാല പൊട്ടിച്ച് അമിതവേഗത്തില്‍ ബൈക്കില്‍പ്പോയ യുവാക്കള്‍
പോരൂക്കരയ്‌ക്ക് സമീപം അപകടത്തില്‍പ്പെട്ടു. നാട്ടുകാര്‍ ഓടിക്കൂടി ഇവരെ സഹായിക്കുന്നതിനിടെ മാല നഷ്ടപ്പെട്ട യുവതിയെത്തി ഇവരെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഇവരില്‍നിന്ന് നാട്ടുകാര്‍ മാല
കണ്ടെത്തിയതോടെ ഇരുവരെയും പൊലീസിന് കൈമാറുകയുണ്ടായി. ചവറ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ഇരുവരെയും അറസ്റ്റ് ചെയ്തശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
NEWS 22 TRUTH . EQUALITY . FRATERNITY