Breaking News

പെട്രോളിനും ഡീസലിനും വില വീണ്ടും വര്‍ധിച്ചു; രാജ്യത്ത് പെട്രോള്‍ വില രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍…

രാജ്യത്ത് ഇന്ധന വില കുതിച്ചുകയറുന്നു. രണ്ടാഴ്ചയ്ക്കിടെ പതിമൂന്നാം തവണയും പെട്രോള്‍ വിലയില്‍ വര്‍ധിപ്പിച്ചു. ഇതോടെ വില രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയിലായി.

കഴിഞ്ഞ കുറച്ച്‌ ദിവസത്തിനിടെ ഇപ്പോള്‍ പതിമൂന്നാം തവണയാണ് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 26 പൈസയും ആണ് .15 ദിവസത്തിനിടെ പെട്രോളിന് 2.04 രൂപയും ഡീസലിന് 2.99 രൂപയും കൂടിയിട്ടുണ്ട്.

കോട്ടയത്ത് ഇന്ന് പെട്രോള്‍ വില 83.66 രൂപയും ഡീസലിന് 77.69 രൂപയുമാണ്. വെള്ളിയാഴ്ച പെട്രോളിന് 20 പൈസയും ഡീസലിന് 23 പൈസയും വര്‍ധിച്ചിരിന്നു.

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം നവംബറിനാണ് എണ്ണക്കമ്ബനികള്‍ പ്രതിദിന വിലപുതുക്കല്‍ പുനരാരംഭിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …