സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു. ഇന്നലെ പവന് 560 രൂപ വര്‍ധിച്ചതിനു ശേഷമാണ് ഇന്ന് 240 രൂപ കുറഞ്ഞത്. ഇതോട പവന് 37,040 രൂപയിലാണ് സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 30 രൂപ കുറഞ്ഞ് 4630 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഘട്ടം ഘട്ടമായി ഉയര്‍ന്ന് കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി.
തുടര്‍ന്നാണ് ഇന്ന് വില കുറഞ്ഞത്. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്.
ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയില്‍ വിലയില്‍ വ്യത്യാസം ഉണ്ടാകുന്നത്. കോവിഡ് വാക്‌സിന്‍ കൊടുത്ത് തുടങ്ങി ഉള്‍പ്പെടെയുള്ള ശുഭസൂചനകള്‍ ഓഹരിവിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് സ്വര്‍ണവിലയിലും കാണുന്നത്.