Breaking News

നാളെ മുതല്‍ സ്കൂളുകള്‍ തുറക്കുന്നു; ക്ലാ​സു​ക​ളി​ല്‍ ഒ​രേ​സ​മ​യം 50% കു​ട്ടി​ക​ള്‍; വിദ്യാഭ്യാസ വകുപ്പിന്‍റെ മ​റ്റു നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇങ്ങനെ…

സ്കൂ​ള്‍ നാ​ളെ മു​ത​ല്‍ തു​റ​ക്കു​മ്പോ​ള്‍ ഒ​രേ​സ​മ​യം 50% കു​ട്ടി​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കാ​വൂ എ​ന്നും ആ​ദ്യ​ത്തെ ആ​ഴ്ച ഒ​രു ബെ​ഞ്ചി​ല്‍ ഒ​രു കു​ട്ടി എ​ന്ന നി​ല​യി​ല്‍ ക്ലാ​സു​ക​ള്‍ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി.

10, 12 ക്ലാ​സു​ക​ളി​ല്‍ 300ല്‍ ​കൂ​ടു​ത​ല്‍ കു​ട്ടി​ക​ളു​ള്ള സ്കൂ​ളു​ക​ളി​ല്‍ ഒ​രേ​സ​മ​യം 25% കു​ട്ടി​ക​ളെ അ​നു​വ​ദി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

മ​റ്റു നി​ര്‍​ദേ​ശ​ങ്ങ​ള്‍

  • സ്കൂ​ളു​ക​ളി​ല്‍ മാ​സ്ക്, ഡി​ജി​റ്റ​ല്‍ തെ​ര്‍​മോ​മീ​റ്റ​ര്‍, സാ​നി​റ്റൈ​സ​ര്‍, സോ​പ്പ് എ​ന്നി​വ സ​ജ്ജീ​ക​രി​ക്ക​ണം.
  • എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യാ​ത്ത കു​ട്ടി​ക​ള്‍​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ക്ലാ​സു​ക​ള്‍ ന​ല്‍​കാം.
  • ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത​പ​ത്ര​മു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ കു​ട്ടി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​വൂ.
  • ജ​നു​വ​രി 15ന​കം 10-ാം ക്ലാ​സി​ന്‍റെ​യും 30ന​കം 12-ാം ക്ലാ​സി​ന്‍റെ​യും ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ള്‍ പൂ​ര്‍​ത്തി​യാ​കും.
  • ആ​ദ്യ​ത്തെ ആ​ഴ്ച രാ​വി​ലെ 3 മ​ണി​ക്കൂ​ര്‍, ഉ​ച്ച​യ്ക്കു​ശേ​ഷം 3 മ​ണി​ക്കൂ​ര്‍ വീ​ത​മു​ള്ള 2 ഘ​ട്ട​ങ്ങ​ളാ​യാ​ണ് ക്ലാ​സു​ക​ള്‍ നി​ശ്ച​യി​ക്കേ​ണ്ട​ത്.
  • ആ​വ​ശ്യ​മെ​ങ്കി​ല്‍ ഷി​ഫ്റ്റ് സമ്പ്ര​ദാ​യം ഏ​ര്‍​പ്പെ​ടു​ത്താം.
  • കു​ട്ടി​ക​ള്‍ ത​മ്മി​ല്‍ 2 മീ​റ്റ​ര്‍ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​ണം.
  • ഒ​ന്നി​ച്ചി​രു​ന്ന് ആ​ഹാ​രം ക​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ഭ​ക്ഷ​ണം, ശു​ദ്ധ​ജ​ലം എ​ന്നി​വ​യും ക്ലാ​സി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ളും കു​ട്ടി​ക​ള്‍ പ​ങ്കു​വ​യ്ക്ക​രു​ത്.
  • ക്ലാ​സ് മു​റി​ക​ളു​ടെ വാ​തി​ലി​ന്‍റെ കൈ​പ്പി​ടി, ഡെ​സ്ക്, ഡ​സ്റ്റ​ര്‍ എ​ന്നി​വ 2 മ​ണി​ക്കൂ​ര്‍ കൂ​ടു​മ്പോള്‍ സാ​നി​റ്റൈ​സ് ചെ​യ്യ​ണം.
  • കു​ട്ടി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും ആ​വ​ശ്യ​മെ​ങ്കി​ല്‍ ആ​രോ​ഗ്യ​പ​രി​ശോ​ധ​നാ സൗ​ക​ര്യം ഒ​രു​ക്ക​ണം.
  • സ്കൂ​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ സു​ര​ക്ഷി​ത അ​ക​ലം നി​ര്‍​ബ​ന്ധം. വാ​ഹ​ന​ങ്ങ​ളി​ല്‍ ക​യ​റും മു​മ്പ് തെ​ര്‍​മ​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണം.
    മാ​സ്ക് നി​ര്‍​ബ​ന്ധം.
  • വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ന​സി​ക പി​ന്തു​ണ ആ​വ​ശ്യ​മെ​ങ്കി​ല്‍ കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​ക​ണം. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് പ്ര​ത്യേ​ക പി​ന്തു​ണ ന​ല്‍​ക​ണം.
  • പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ര്‍​ഹി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് ആ​വ​ശ്യ​മെ​ങ്കി​ല്‍ വീ​ട്ടി​ല്‍ ചെ​ന്ന് പ​ഠ​ന​പി​ന്തു​ണ ന​ല്‍​കാ​ന്‍ റി​സോ​ഴ്സ് അ​ധ്യാ​പ​ക​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …