Breaking News

മോഹൻലാൽ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് തിയതി പ്രഖ്യാപിച്ചു…

ബിഗ് ബജറ്റില്‍ പൂര്‍ത്തീകരിച്ച മോഹൻലാൽ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഈ വര്‍ഷം മാര്‍ച്ച്‌ 26ന് തിയറ്ററുകളിലെത്തും. നിര്‍മാതാക്കളായ

ആശീര്‍വാദ് ഫിലിംസ് ആണ് റിലീസ് തീയതി ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ പ്രഖ്യാപനം സിനിമാപ്രേമികളെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാര്‍. പിന്നീട് ലോക്ഡൗണും മറ്റും വന്നതോടെ സിനിമാ ഇന്‍ഡസ്ട്രി തന്നെ അവതാളത്തിലാകുകയായിരുന്നു.

ദൃശ്യം രണ്ട് തിയറ്ററുകള്‍ക്ക് പകരം ഒ ടി ടി റിലീസിന് നല്‍കിയത് സിനിമാ മേഖലയില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കെയാണ് വമ്ബന്‍ പ്രഖ്യാപനം. മരക്കാറിനെ കൂടാതെ മമ്മൂട്ടിയുടെ വണ്‍, പ്രീസ്റ്റ്,

ഫഹദ് ഫാസിലിന്റെ മാലിക്, ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്നിവയെല്ലാം മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന.

ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …