സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും ഉയരുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജനുവരി പകുതിയോടെ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായാണ് ആരോഗ്യവകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.
ജനുവരി 15ഓടെ പ്രതിദിന രോഗബാധ 9000 വരെയെത്തുമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. തെരഞ്ഞെടുപ്പും ക്രിസ്തുമസ് ന്യൂ ഇയര്‍
ആഘോഷങ്ങളും സ്കൂള്‍ തുറന്നതും എല്ലാം രോഗികളുടെ എണ്ണം വർധിക്കാൻ ഇടയാക്കും. കിടത്തി ചികിത്സയില്‍ ഉള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം വരെ ആയേക്കാനുള്ള
സാഹചര്യം മുന്നില്‍ കണ്ടുകൊണ്ട് ആന്റിജന്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY