സംസ്ഥാനത്ത് ഇന്ന് 3,346 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3,480 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3921 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
എറണാകുളം 574
കോഴിക്കോട് 385
മലപ്പുറം 357
കൊല്ലം 322
കോട്ടയം 308
തിരുവനന്തപുരം 296
കണ്ണൂര്‍ 187
തൃശൂര്‍ 182
ആലപ്പുഴ 179
ഇടുക്കി 178
പാലക്കാട് 152
പത്തനംതിട്ട 123
വയനാട് 68
കാസര്‍ഗോഡ് 35
2,965 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 286 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം 540
കോഴിക്കോട് 371
മലപ്പുറം 331
കൊല്ലം 318
കോട്ടയം 272
തിരുവനന്തപുരം 204
കണ്ണൂര്‍ 138
തൃശൂര്‍ 176
ആലപ്പുഴ 172
ഇടുക്കി 167
പാലക്കാട് 77
പത്തനംതിട്ട 109
വയനാട് 61
കാസര്‍ഗോഡ് 29
53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, കോഴിക്കോട് 5, തിരുവനന്തപുരം, കോട്ടയം 4 വീതം, എറണാകുളം, പാലക്കാട് 3 വീതം, കൊല്ലം, മലപ്പുറം, വയനാട്, കാസര്‍ഗോഡ് 2 വീതം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.