സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്.
ഇതോടെ പവന് 35,480 രൂപയിലാണ് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത്. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,435 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. നാല് ദിവസം കൊണ്ട് 1320 രൂപയാണ് പവന് കുറഞ്ഞത്.
PSC പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ ഇതാ ഒരു എളുപ്പവഴി…Read more
കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെയാണ് വിലത്തകര്‍ച്ച നേരിടുന്നത്.
സ്വര്‍ണവില ഏക്കാലത്തേയും ഉയര്‍ന്ന നിരക്കായ പവന് 42,000 രൂപയില്‍ എത്തിയ ശേഷമാണ് ഇത്രയധികം കുറയുന്നത്.