ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 337 റണ്‍സിന് പുറത്ത്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 379 റണ്‍സ് നേടേണ്ടിയിരുന്ന ഇന്ത്യയെ രണ്ടാമത് ബാറ്റിംഗിനയ്ക്കാതെ ഇംഗ്ലണ്ട് വീണ്ടും ബാറ്റ് ചെയ്യുകയാണ്.
241 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ റോറി ബേണ്‍സിന്റെ വിക്കറ്റ് നഷ്ടപ്പെട്ടു.
അശ്വിന്റെ പന്തില്‍ രഹാനെ പിടിച്ചാണ് ബേണ്‍സ് പുറത്തായത്. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്ബോള്‍ ഇംഗ്ലണ്ട് 1/1 എന്ന നിലയിലാണ്. 85 റണ്‍സുമായി പുറത്താകാതെ നിന്ന വാഷിംഗ്ടണ്‍ സുന്ദറിന്റെ ഇന്നിംഗ്സാണ് ഇന്ത്യന്‍ സ്കോര്‍ 300 കടത്തിയത്.
12 ഫോറും രണ്ടു സിക്സും അടങ്ങിയതായിരുന്നു സുന്ദറിന്റെ ഇന്നിംഗ്സ്. അശ്വിന്-സുന്ദര്‍ സഖ്യം 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
അശ്വിന് (31) പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ വാലറ്റം തകര്‍ന്നടിഞ്ഞു. ഷഹബാദ് നദീം (0), ഇഷാന്ത് ശര്‍മ (4), ജസ്പ്രീത് ബുംറ (0) എന്നിവര്‍ വന്നപോലെ മടങ്ങി.