ജയസൂര്യ നായകനായ ‘വെള്ളം’ സിനിമയുടെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്തു പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം നിര്‍മതാക്കളില്‍ ഒരാളായ രഞ്ജിത് മണബ്രക്കാട്ട് വ്യക്തമാക്കിയത്.
ജയസൂര്യ നായകനായി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം മികച്ച പ്രേക്ഷകാഭിപ്രായത്തോടെ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ചിത്രം യു ട്യൂബ്, ടെലിഗ്രാം തുടങ്ങിയ പല മാധ്യമങ്ങളിലൂടെ ചോര്‍ന്നത്.
അനധികൃതമായി ചിത്രം ചോര്‍ത്തി പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് നിയമ നടപടികള്‍ സ്വീകരിച്ചു വരുകയാണ്. ഇതിനിടയില്‍ കഴിഞ്ഞ ശനിയാഴ്ച കൊച്ചി കലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു പ്രദര്‍ശിപ്പിച്ചതായി കണ്ടെത്തി.
ഇതിന്റെ വീഡിയോ സഹിതം എറണാകുളം നോര്‍ത്ത് പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രഞ്ജിത് മണബ്രക്കാട്ട് പറഞ്ഞു.
ഫ്രണ്ട്ലി പ്രോഡക്ഷന്‍സിന്റ ബംനറില്‍ ജോസ്‌ക്കുട്ടി മഠത്തില്‍, രഞ്ജിത് മണബ്രക്കാട്ട്, യദു കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് വെള്ളം നിര്‍മിച്ചത്.
NEWS 22 TRUTH . EQUALITY . FRATERNITY