ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് 227 റണ്‍സിന്റെ കനത്ത തോല്‍വി.
ഇന്ത്യയിലെ പേസ് തുണയ്ക്കാത്ത പിച്ചില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ എറിഞ്ഞിട്ടാണ് ഇംഗ്ലണ്ടിന്റെ അനായാസ ജയം.
മത്സരത്തിന്റെ അവസാന ദിനം ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.
പ്രായപൂര്‍ത്തി ആകാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം…Read more
ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്നും ജാക്ക് ലീച്ച് നാലും വിക്കറ്റുകള്‍ സ്വന്തമാക്കി. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ ഡബിള്‍ സെഞ്ചുറിയുടെ മികവില്‍ ഇംഗ്ലണ്ട് 578 റണ്‍സ് സ്വന്തമാക്കിയിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 337 റണ്‍സിനാണ് പുറത്തായത്. ചേതേശ്വര്‍ പൂജാര,റിഷഭ് പന്ത്,വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
NEWS 22 TRUTH . EQUALITY . FRATERNITY