പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം ലഭിക്കും. വിവരങ്ങള്‍ നല്‍കുന്നവരുടെ യാതൊരു വിശദാംശങ്ങളും പുറത്തു വിടാതെ ആയിരിക്കും
നടപടികള്‍ പൂർത്തിയാക്കുന്നത് എന്നും അധികൃതർ അറിയിച്ചു. വനിത-ശിശുക്ഷേമ സമിതിക്കാണ് ഇതിന്റെ ചുമതല. ഈയിനത്തില്‍ നല്‍കാന്‍ അഞ്ച് ലക്ഷം രൂപ മാറ്റിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി.
രാജ്യത്ത് സ്ത്രീകള്‍ക്ക് 18 വയസ്സും പുരുഷന് 21 വയസ്സുമാണ് വിവാഹപ്രായം. പെണ്‍കുട്ടികളുടെ വിവാഹപ്രായം കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്
NEWS 22 TRUTH . EQUALITY . FRATERNITY