എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് പാര്‍വതി. ‘അടിസ്ഥാന രഹിതമായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ നല്കാന് നിങ്ങള്‍ക്ക് നാണമില്ലേ’
എന്നും പ്രമുഖ പത്രത്തിന്റെ പേരെടുത്തുപറഞ്ഞുകൊണ്ട് പാര്‍വതി ചോദിച്ചു. ട്വിറ്ററിലൂടെയാണ് താരം പ്രതിഷേധം അറിയിച്ചത്. ഇതുവരെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ല.
ഒരു പാര്‍ട്ടിയും ഇങ്ങനെ ഒരു ആവശ്യവുമായി തന്നെ സമീപിച്ചിട്ടുമില്ല. ഈ വാര്‍ത്ത തിരുത്തണമെന്നും പാര്‍വതി ട്വിറ്ററിലെ കുറിപ്പില്‍ ആവശ്യപ്പെട്ടു.