പെട്ടിമുടി ദുരന്തബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍ പണി കഴിപ്പിച്ച വീടുകളുടെ താക്കോല്‍ദാനം ഞായറാഴ്ച നടക്കും. മന്ത്രി എം എം മണി കുറ്റിയാര്‍വാലിയില്‍ വച്ച് താക്കോല്‍ദാന ചടങ്ങ് നിര്‍വ്വഹിക്കും.
അന്ന് രാവിലെ 9ന് മൂന്നാര്‍ ടീ കൗണ്ടിയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍, തൊഴില്‍വകുപ്പു മന്ത്രി റ്റി പി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി സംബന്ധിക്കും.
ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഇതിന് ശേഷമാകും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി കുറ്റിയാര്‍വാലിയിലെത്തി കുടുംബങ്ങള്‍ക്ക് താക്കോലുകള്‍ കൈമാറുക.
കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍ കമ്ബനിയാണ് വീടിന്റെ പണികള്‍ പൂര്‍ത്തികരിച്ചിട്ടുള്ളത്.
ദുരന്തത്തില്‍ വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട എട്ട് കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്.
ശരണ്യ – അന്നലക്ഷ്മി, സരസ്വതി, സീതാലക്ഷ്മി,ദീപന്‍ ചക്രവര്‍ത്തി – പളനിയമ്മ, ഹേമലത – ഗോപിക, കറുപ്പായി, മുരുകേശ്വരി – മാലയമ്മാള്‍ എന്നിവര്‍ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്.