Breaking News

15 കാരിയുടെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തത് മൂന്നര കിലോ ഭാരമുള്ള മുഴ….

15കാരിയുടെ ശരീരത്തില്‍ നിന്ന് 3.5 കിലോ ഭാരമുള്ള മൂഴ നീക്കം ചെയ്തു. ഗുജറാത്ത് സ്വദേശിയായ പെണ്‍കുട്ടിയുടെ ശരീരത്തില്‍നിന്നാണ് ശസ്ത്രക്രിയയിലൂടെ ഇത്രയും വലിയ മുഴ നീക്കം ചെയ്തത്.

ബംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ആശുപത്രിയിലെ 21 ഡോക്ടര്‍മാരുടെ സംഘം നടത്തിയ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് മുഴനീക്കം ചെയ്ത് പെണ്‍കുട്ടിക്ക് പുതുജീവിതം നൽകിയത്. കഴിഞ്ഞമാസം അര്‍ബുദത്തിന് ചികിത്സ തേടിയെത്തിയതായിരുന്നു പെണ്‍കുട്ടി.

സെ​ഞ്ചു​റിയും കടന്ന് പെ​ട്രോ​ള്‍ വില; ഏറ്റവും ഉയർന്ന വില ഈ സംസ്ഥാനത്ത്…Read more

കഴുത്തു മുതല്‍ നെഞ്ചുവരെയുള്ള ഭാഗത്തായിരുന്നു മുഴയുണ്ടായിരുന്നത്. മറ്റു പല ആശുപത്രികളിലും ചികിത്സ തേടിയിരുന്നെങ്കിലും വിജയസാധ്യതയെക്കുറിച്ചുള്ള ആശങ്കയില്‍ ശസ്ത്രക്രിയക്ക് മടിച്ചു.

മുഴയുടെ വലുപ്പം കൂടിവരുന്നതിനാല്‍ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. മറ്റൊരാളുടെ സഹായമില്ലാതെ ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാനാകുമായിരുന്നില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ പഠനവും ഉപേക്ഷിക്കേണ്ടിവന്നു.

70 ലക്ഷത്തോളം രൂപ ചെലവുവരുന്ന ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്തിയത് സന്നദ്ധസംഘടനയുടെ സഹായത്തോടെയാണ്. ശസ്ത്രക്രിയക്കു ശേഷംം പെണ്‍കുട്ടി ആരോഗ്യം വീണ്ടെടുത്തുവരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …