Breaking News

കൂടുന്ന പെട്രോള്‍ വില; അതിര്‍ത്തി കടന്ന് ഇന്ത്യക്കാര്‍ ; പെട്രോള്‍ വില മറികടക്കാന്‍ നേപ്പാളില്‍ നിന്ന് കന്നാസുകളില്‍ ഇന്ധനം ശേഖരിക്കുന്നതായ് റിപ്പോർട്ട്…

രാജ്യത്ത് പെട്രോള്‍ വില കുത്തനെ ഉയര്‍ന്നതോടെ അതിര്‍ത്തി സ്ഥലങ്ങളിലെ ജനങ്ങള്‍ നേപ്പാളില്‍ പോയി ഇന്ധനം കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് ഇന്ന് പെട്രോള്‍ വില നൂറു കടന്നിരിക്കുകയാണ്. നേപ്പാളില്‍ പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയുമാണ് വില. ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ നേപ്പാളില്‍ നിന്ന് ഇന്ധനം വാങ്ങിക്കൂട്ടുന്നത്.

ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ഇടപെടേണ്ടി വരും; വാട്‌സ്‌ആപ്പിനും കേന്ദ്ര സര്‍ക്കാരിനും എതിരെ സുപ്രിം കോടതി…Read more

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിയന്ത്രണങ്ങള്‍ കുറവായതിനാല്‍ യാത്രാവിലക്കുമില്ല. സൈക്കിളിലും ബൈക്കിലും ഇവര്‍ അതിര്‍ത്തി കടന്നു പോയി കന്നാസുകളില്‍ ഇന്ധനം ശേഖരിക്കുകയാണ്.

മാത്രമല്ല, ഇത്തരത്തില്‍ വാങ്ങുന്ന ഇന്ധനം ലാഭത്തില്‍ ഇന്ത്യയില്‍ മറിച്ച്‌ വില്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …