ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് മുന്‍ നായകനും ബാറ്റ്സ്‌മാനുമായ ഫാഫ് ഡുപ്ളെസി ടെസ്‌റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയയുമായുളള ടെസ്‌റ്റ് പരമ്ബരക്ക് ശേഷം
വിരമിക്കാനായിരുന്നു തീരുമാനമെങ്കിലും കൊവിഡ് വ്യാപനം മൂലം പരമ്ബര റദ്ദാക്കിയതോടെ 36കാരനായ ഡുപ്ളെസി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.
സെഞ്ചുറിയും കടന്ന് പെട്രോള്‍ വില; ഏറ്റവും ഉയർന്ന വില ഈ സംസ്ഥാനത്ത്…Read more
താന്‍ ടെസ്‌റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്നും എന്നാല്‍ ഏകദിനത്തിലും ട്വന്റി 20യിലും തുടരുമെന്നും എന്നാല്‍ ടി20 ലോകകപ്പില്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ കൂടുതല്‍ പരിശ്രമിക്കുമെന്നും ഇന്‍സ്‌റ്റഗ്രാമിലിട്ട കുറിപ്പില്‍ അദ്ദേഹം കുറിച്ചു.
15 വര്‍ഷം മുന്‍പ് രാജ്യത്തിന് വേണ്ടി ക്രിക്കറ്റ് കളിക്കുമെന്നോ രാജ്യത്തിന്റെ നായകനാകുെന്നോ ആരുപറഞ്ഞാലും താന്‍ വിശ്വസിക്കില്ലായിരുന്നുവെന്നും ചാരിതാര്‍ത്ഥ്യത്തോടെ താന്‍ വിരമിക്കുകയാണെന്നും ഡുപ്ളെസി പറയുന്നു