Breaking News

ഐപിഎല്‍: താര ലേലത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ക്രിസ് മോറിസ്; ഒന്നാമത് കോഹ്ലി; മാക്‌സ്‌വെലിന് 14.25 കോടി..

പതിനാലാം ഐ.പി.എല്‍ ടൂര്‍ണമെന്റിനുള‌ള വിവിധ ടീമുകളുടെ താരലേലം ആരംഭിച്ചു. ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകനായ വിരാട് കോഹ്ലി തന്നെയാണ് ഒന്നാമത്. 17 കോടി രൂപ. കോഹ്ലിയുടേത് വാര്‍ഷിക പ്രതിഫലമാണ്.

ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ 16.25 കോടി രൂപയ്‌ക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. 75 ലക്ഷമായിരുന്നു മോറിസിന്റെ അടിസ്ഥാന വില.യുവരാജ് സിംഗിന്റെ 16 കോടി രൂപ എന്ന പ്രതിഫലത്തെയാണ് മോറിസ് മറികടന്നത്. കഴിഞ്ഞ സീസണിലെ നിറം മങ്ങിയ പ്രകടനത്തെ തുടര്‍ന്ന് പഞ്ചാബ് കിംഗ്‌സ് റിലീസ് ചെയ്‌ത ഓസ്‌ട്രേലിയന്‍ താരം ഗ്ളെന്‍ മാക്‌സ്‌വെലിനെ 14.25 കോടിയ്‌ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂര്‍ സ്വന്തമാക്കി. ഇംഗ്ളണ്ട് ഓള്‍റൗണ്ടറായ മൊയീന്‍ അലിയെ 7 കോടി രൂപയ്‌ക്ക് ചെന്നൈ സൂപ്പര്‍കിംഗ്‌സ് സ്വന്തമാക്കി. സ്‌റ്റീവ് സ്‌മിത്തിനെ 2.2 കോടി രൂപയ്‌ക്ക് ഡല്‍ഹി വാങ്ങി. ഇംഗ്ളണ്ട് ഓപ്പണര്‍ ഡേവിഡ് മാലനെ പഞ്ചാബ് 1.5 കോടിക്കാണ് നേടിയത്. കൊല്‍ക്കത്ത ബംഗ്ളദേശ് താരം ഷാക്കിബ് അല്‍ ഹസനെ സ്വന്തമാക്കിയത് 3.2 കോടി രൂപയ്‌ക്കാണ്. കരുണ്‍ നായര്‍, ജേസണ്‍ റോയ്, അലക്‌സ് ഹെയില്‍സ് എന്നിവരെ ആരും വാങ്ങിയില്ല. ന്യൂസിലാന്റ് താരം ആദം മില്‍നെ 3.20 കോടിക്ക് മുംബയ് ടീമിലെത്തി. ബംഗ്ളാദേശ് താരം മുസ്‌തഫിസുര്‍ റഹ്‌മാന്‍ രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയത് ഒരുകോടി രൂപയ്‌ക്കാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …