പിഎസ്സി ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പിഎസ്സി നിയമന വിവാദത്തിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷത്തിനിടയില്‍ പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.
നാളെ കെഎസ്ആർടിസി പണിമുടക്ക്…Read more
മാത്രമല്ല സെക്രട്ടറിയേറ്റിന് ഉള്ളിലേക്ക് പ്രവര്‍ത്തകര്‍ ചെരിപ്പുകളും കമ്ബുകളും എറിഞ്ഞു. സംഘര്‍ഷത്തിനിടയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. ഇതേ തുടര്‍ന്ന് പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് ഗ്രനേഡും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ചില പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ടടിച്ചു. യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി വിഷ്ണുവടക്കം നാല് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.