ഇന്തോനീഷ്യയില്‍ നിന്നുള്ള മത്സ്യതൊഴിലാളിയായ അബ്ദുള്ള നൂരന്‍ പിടികൂടിയ സ്രാവിന്റെ വയറിനുള്ളില്‍ നിന്നും മനുഷ്യമുഖമുള്ള സ്രാവിന്‍ കുഞ്ഞിനെ ലഭിച്ചു.
മത്സ്യബന്ധന തൊഴിലാളി തന്നെയാണ് ചിത്രം പങ്കുവെച്ചത്. വലിയ സ്രാവാണ് ശരിക്കും പിടിയിലായത് പിറ്റേന്ന് വയറു പിളര്‍ന്നപ്പോള്‍ കിട്ടിയ മൂന്നു കുഞ്ഞുങ്ങളിലൊന്നിനാണ്
മനുഷ്യത്തല കണ്ടെത്തിയത്. അതേസമയം മറ്റുള്ളവയുടെ മുഖത്തിന് ഈ മാറ്റം ഇല്ല. ശനിയാഴ്ച പെപെല എന്ന ഭാഗത്ത് നിന്നാണ് താനും സഹോദരനും അബദ്ധത്തില്‍ ഒരു ഗര്‍ഭിണിയായ
സ്രാവിനെ വലയില്‍ പിടിച്ചതെന്ന് അബ്ദുള്ള പറഞ്ഞു. സാധാരണ മത്സ്യങ്ങളുടെ കണ്ണുകള്‍ തലയുടെ വശങ്ങളിലായാണ് കാണപ്പെടുന്നത്. എന്നാല്‍ ഇന്തോനീഷ്യയില്‍ ലഭിച്ച മനുഷ്യന്റെ കൈയ്യുടെ മാത്രം വലിപ്പത്തിലുള്ള ഈ സ്രാവിന്‍
കുഞ്ഞിന് മനുഷ്യരുടേതിനു സമാനമായ കണ്ണുകളും അതിനുതാഴെ അല്പം ഇടവിട്ട് മറ്റു മീനുകളില്‍ നിന്നും വ്യത്യസ്തമായി വായയുമാണുണ്ടായിരുന്നത്.
ജനനത്തിലെ ചെറിയ പിശകു കാരണം മുഖത്തിനു വന്ന മാറ്റങ്ങളാകാം കാഴ്ച വിരുന്നൊരുക്കിയതെന്ന് മറൈന്‍ സംരക്ഷണ ബയോളജിസ്റ്റും അരിസോണ സ്‌റ്റേറ്റ് യുനിവേഴ്‌സിറ്റി പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനുമായ ഡോ. ഡേവിഡ് ഷിഷ്മാന്‍ പറഞ്ഞു.