മുംബൈയിലെ പ്രശസ്ത വ്യാപാര സ്ഥാപനമായ ‘കറാച്ചി ബേക്കറി’ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. പാകിസ്താന്‍ പേരാണെന്ന എം എന്‍ എസിന്‍റെ ആരോപണത്തെ തുടര്‍ന്ന് വ്യാപാരത്തിലുണ്ടായ ഇടിവാണ് അടച്ചുപൂട്ടലിലേക്ക് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.
പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് കുടിയേറിയ സിന്ധി കുടുംബമാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച കറാച്ചി ബേക്കറിക്ക് തുടക്കം കുറിച്ചത്. രാജ്യവിരുദ്ധമായ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട്
സ്വർണ്ണം വാങ്ങാൻ ഇതാണ് സുവർണ്ണാവസരം; പവന് 10 മാസത്തെ ഏറ്റവും താഴ്‌ന്ന നിലവാരത്തില്‍…Read more
എം എന്‍ എസ് വൈസ് പ്രസിഡന്റ്ന്റെ നേതൃത്വത്തില്‍ ഹോട്ടലിന് മുന്നില്‍ സമരം നടത്തിയിരുന്നു. അതേസമയം, ബേക്കറി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ ഉടമയുമായുള്ള കരാറിന്‍റെ കാലാവധി അവസാനിക്കുന്നതാണ് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം
അവസാനിപ്പിക്കാന്‍ കാരണമെന്നാണ് ബേക്കറി ഉടമകള്‍ ചൂണ്ടിക്കാട്ടുന്നത്. കെട്ടിട ഉടമ ആവശ്യപ്പെട്ട കൂടുതല്‍ വാടക തങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കില്ല. കൂടാതെ വ്യാപാര തകര്‍ച്ചയും അടച്ചുപൂട്ടലിന് ഒരു
കാരണമാണെന്നും മാനേജര്‍ രാമേശ്വര്‍ വാഗ്മറെയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. – ”ഞങ്ങളുടെ പേര് മാറ്റിക്കൊണ്ട് കീഴടങ്ങാന്‍ ഒരു കാരണവുമില്ല. സാധുവായ എല്ലാ ലൈസന്‍സുകളും അംഗീകാരങ്ങളും
ഉള്ള നിയമാനുസൃത സ്ഥാപനമായിരുന്നു ബേക്കറി. വ്യാപാര ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഞങ്ങളുടെ തീരുമാനം. കോവിഡ് ലോക്ക്ഡൗണും കച്ചവടത്തെ ബാധിച്ചു.
മറ്റുള്ളവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന്‍റെ ക്രെഡിറ്റ് അവര്‍ എടുക്കട്ടെ” – എം എന്‍ എസ് നേതാവിന്‍റെ ട്വീറ്റിനെ കുറിച്ച് രാമേശ്വര്‍ വാഗ്മറെ പ്രതികരിച്ചു.