Breaking News

നാലാം ടെസ്റ്റിലും ഇംഗ്ലണ്ടിന് മോശം തുടക്കം; 30-3

ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിലും ഇംഗ്ലണ്ടിന് മോശം തുടക്കം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 12 ഓവറില്‍ 30 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായി.

ഓപ്പണര്‍മാരായ സാക് ക്രാവ്‌ലി, ഡൊമിനിക് സിബ്‌ലി, നായകന്‍ ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്‌ടമായത്.

ക്രാവ്‌ലി ഒന്‍പത് റണ്‍സും സിബ്‌ലി രണ്ട് റണ്‍സും റൂട്ട് അഞ്ച് റണ്‍സും നേടിയാണ് പുറത്തായത്. ക്രാവ്‌ലിയെയും സിബ്‌ലിയെയും അക്ഷര്‍ പട്ടേല്‍

പുറത്താക്കിയപ്പോള്‍ റൂട്ടിനെ സിറാജ് വീഴ്‌ത്തി. ജസ്‌പ്രീത് ബുംറയ്‌ക്ക് പകരം മുഹമ്മദ് സിറാജാണ് ഇന്ത്യയ്‌ക്കായി കളിക്കുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …