കുവൈത്തില്‍ ഇന്നു മുതല്‍ (ഞായറാഴ്ച) മുതല്‍ ടാക്സികളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം. പുതിയ ഉത്തരവനുസരിച്ച് ഒരേ സമയം ടാക്സിയില്‍ രണ്ട് യാത്രക്കാരെ മാത്രമേ കയറ്റാന്‍ അനുമതിയുള്ളു.
നേരത്തെ കഴിഞ്ഞ വര്‍ഷം നാലുമാസം ടാക്സി സര്‍വിസുകള്‍ പൂര്‍ണമായി നിലച്ചിരുന്നു. ടാക്സി ജീവനക്കാര്‍ക്ക് ഇത് കനത്ത ആഘാതമാണ് വരുത്തിയത്. ഈ മേഖല ഇപ്പോഴും സജീവമായിട്ടില്ല. വേണ്ടത്രഓട്ടം
ലഭിക്കാതെ പ്രയാസത്തിലാണ് ടാക്സി ജീവനക്കാര്‍. കുവൈത്തിലെ 18,000ത്തോളം വരുന്ന ടാക്സി തൊഴിലാളികളാണുള്ളത്.