Breaking News

ഐപിഎല്‍ 2021; 14ാം സീസണ്‍ തുടങ്ങുന്നത് ഏപ്രില്‍…

ഐപിഎല്ലിന്റെ 14ാം സീസണ്‍ ഏപ്രില്‍ ഒമ്ബത് മുതല്‍ ആരംഭിക്കും. ഇന്ത്യയില്‍ നടക്കുന്ന പുതിയ സീസണ്‍ അഹമ്മദാബാദ്, ചെന്നൈ, ബാംഗ്ലൂര്, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ

നഗരങ്ങളായിരിക്കും മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുക. 52 ദിവസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളുണ്ടായിരിക്കും. മേയ് 30നാണ് ഫൈനല്‍. ടൂര്‍ണമെന്റിന്റെ വേദിയും മത്സരക്രമവും ഐപിഎല്‍ ഭരണസമിതി യോഗത്തിനുശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക.

കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്നു മാറ്റേണ്ടി വന്നിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യയില്‍ തന്നെ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാണ് ബിസിസിഐയുടെ തീരുമാനം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …