Breaking News

പണിമുടക്ക് ; നാലു ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭിക്കും…

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് മാര്‍ച്ച്‌ 15,16 തീയതികളില്‍ ദേശീയ പണിമുടക്ക് നടത്തും. ഒന്‍പത് ബാങ്ക്

യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച്‌ പൊതുമേഖല- സ്വകാര്യ- വിദേശ- ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്. മാര്‍ച്ച്‌ 13, 14 തീയതികളില്‍ അവധിയായതിനാല്‍ ഫലത്തില്‍ 4 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.

14 വയസുകാരിയായ മകളെ പീഡിപ്പിച്ച്‌ ​ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റില്‍…Read more

11ന് ശിവരാത്രി അവധിയുമാണ്. തിങ്കളാഴ്ചയും മാര്‍ച്ച്‌ 12നും പ്രതിഷേധ മാസ്ക് ധരിച്ചു ജോലി ചെയ്യാനും 9 ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

മാര്‍ച്ച്‌ 17ന് ജനറല്‍ ഇന്‍ഷുറന്‍സ് ജീവനക്കാരും മാര്‍ച്ച്‌ 18ന് എല്‍ഐസി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …