സംസഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടൂ മോഡല്‍ പരീക്ഷകള്‍ ഇന്ന് അവസാനിക്കും. മാര്‍ച്ച് രണ്ടിന് നടത്താനിരുന്ന പരീകഷയാണ് ഇന്ന് നടക്കുന്നത്.
വാഹന പണിമുടക്കിനെ തുടർന്ന് മാറ്റിവച്ച് പരീക്ഷയാണ് ഇന്ന് നടക്കുന്നത്. മാര്‍ച്ച് 17 മുതല്‍ പൊതു പരീക്ഷ ആരംഭിക്കും. എല്ലാ മുന്‍കരുതലുകളും പാലിച്ചാണ് പരീക്ഷകള്‍ നടന്നത്.
മോഡല്‍ പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കുകയും ഉത്തരക്കടലാസുകള്‍ മാര്‍ച്ച് 10ന് അകം വിതരണം ചെയ്യുകയും ചെയ്യും.
പൊതു ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് രാവിലെയും, എസ്എസ്എല്‍സി വിഭാഗത്തിന് ഉച്ചയ്ക്കുമാണ് പരീക്ഷ.
NEWS 22 TRUTH . EQUALITY . FRATERNITY