പേടിഎം സ്കാനര്‍ വഴി വൻ തട്ടിപ്പ്. ബന്ധപ്പെട്ട സ്ഥാപനത്തിന്‍റെയോ ഉപഭോക്താവിന്‍റെയോ സ്കാനറില്‍ മറ്റൊരു അക്കൗണ്ടിലെ സ്കാനര്‍ തിരിച്ചറിയാത്ത വിധത്തില്‍ ഒട്ടിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
ഗൂഡല്ലൂര്‍ നഗരത്തിലാണ് ഇത്തരമൊരു സംഭവം നടന്നത്. ഇതേ തുടര്‍ന്ന് പൊലീസ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍പേ വഴി പണം കൈമാറുമ്ബോള്‍ ഉപഭോക്താക്കളും വ്യാപാരികളും ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രി മറ്റു ഇടപാടുകള്‍ക്കെല്ലാം ഇപ്പോള്‍ മൊബൈല്‍ ആപ്പ് വഴി പണം കൈമാറ്റം ചെയ്യപ്പെടാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഇത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വളരെ സൗകര്യപ്രദവുമാണ്. എന്നാല്‍, നൂതന രീതിയില്‍ തട്ടിപ്പ് അരങ്ങേറിയത് കണ്ടെത്തിയതോടെയാണ് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെടുന്നത്.