ക്രൂരമായ മര്‍ദനത്തില്‍ വയോധികയുടെ തുടയെല്ല് പൊട്ടിയ സംഭവത്തില്‍ ഹോം നഴ്സ് അറസ്റ്റില്‍. പ്രായാധിക്യമുള്ള വീട്ടമ്മക്ക് പരിക്കേറ്റത് മര്‍ദനം മൂലമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹോം നഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കാമറദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടുക്കി കട്ടപ്പന മത്തായിപ്പാറ ചെമ്ബനാല് സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ചെട്ടികുളങ്ങര കൈതവടക്ക് കളീക്കല്‍ വിജയമ്മക്കാണ് (78) വടികൊണ്ട് അടിയും കുത്തുമേറ്റത്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് സ്വന്തമാക്കിയ ജോണ്സണ് ശൂരനാടിനു അഭിനന്ദനങ്ങൾ…Read more
ഫെബ്രുവരി 20നാണ് വിജയമ്മ വീണ് പരിക്കേറ്റതായി ഫിലോമിന അറിയിച്ചത്. ബന്ധുക്കളെത്തി വിജയമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും വീണുണ്ടായ പരിക്കല്ലെന്നും ആശുപത്രി അധികൃതര്‍
കോവിഡ് വ്യാപനം രൂക്ഷമാകുന്നു; വീണ്ടും ലോക്ക്ഡൗൺ ; മാര്‍ച്ച് 15 മുതല്‍ 21 വരെ…Read more
അറിയച്ചതിനെത്തുടര്‍ന്ന് സംശയം തോന്നിയ വിജയമ്മയുടെ മകനും ഭാര്യയും വീട്ടിലെ കാമറദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വിജയമ്മയെ വടികൊണ്ട് അടിക്കുന്നതും കുത്തുന്നതും കണ്ടെത്തിയത്.
ഡൈനിങ് മുറിയില്‍ മലവിസര്‍ജനം നടത്തിയപ്പോള്‍ ഫിലോമിന കമ്ബുകൊണ്ട് മലമെടുത്ത് വിജയമ്മയുടെ വായിലേക്ക് െവക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. ഫെബ്രുവരി 20 നാണ് സംഭവം നടന്നത്. വടികൊണ്ട് അടിക്കുന്നതും കുത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
ഡൈനിങ് റൂമില്‍ അറിയാതെ മലവിസര്‍ജനം നടത്തിയതിനെ തുടര്‍ന്നാണ് ഹോം നഴ്സ് മര്‍ദ്ദിച്ചതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളടക്കം ഉള്‍പ്പെടുത്തി പോലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കട്ടപ്പന സ്വദേശിനി അറസ്റ്റിലായത്.